തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; നാമജപവുമായി പ്രതിഷേധക്കാര്‍

Last Updated:
കൊച്ചി: ശബരിലമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. ഇന്ന് പുലര്‍ച്ചെ നാലരയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലാണ് തൃപ്തിയും സംഘവും എത്തിയത്. എന്നാല്‍ വിമാനത്താവളത്തിനു പുറത്ത് നാമജപ പ്രതിഷേധവുമായി പ്രതിഷേധക്കാര്‍ രംഗത്തെത്തിയതോടെ തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിനു പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിനുള്ളില്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ് തൃപ്തി.
വിമാനത്താവളത്തിനു പുറത്ത ശരണം വിളികളുമായി നൂറുകണക്കിനു പ്രതിഷേധക്കാരാണ് നിലയുറപ്പിച്ചിട്ടുള്ളത്. വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക പോകാന്‍ തൃപ്തിക്ക് വാഹനസൗകര്യം ലഭ്യമായിട്ടിലല്ല. പ്രീ-പെയ്ഡ് ടാക്‌സി വിട്ട് കൊടുക്കരുതെന്ന് പ്രതിഷേധക്കാര്‍ ടാക്‌സി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. വാഹനം വിട്ടുതരാനാവില്ലെന്ന് പോലീസും അറിയിച്ചു. ഏതെങ്കിലും വാഹനത്തില്‍ പോയാല്‍ സുരക്ഷ നല്‍കാമെന്നാണ് പോലീസ് നിലപാട്. തൃപ്തി ദേശായി ഓണ്‍ലൈന്‍ ടാക്‌സി വിളിക്കാന്‍ ശ്രമിക്കുകയാണ്.
advertisement
സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയില്‍ കയറുമെന്ന നിലപാടിലാണ് തൃപ്തി ദേശായി.
നേരത്തെ ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. 'ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അയ്യപ്പ ഭക്തര്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്. വിമാനത്താവളത്തിലെത്തിയാല്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. എന്തുവന്നാലും ദര്‍ശനം നടത്താതെ മടങ്ങില്ല. മഹാത്മാഗാന്ധിയുടെ അഹിംസാമാര്‍ഗമായിരിക്കും ഞങ്ങള്‍ അവലംബിക്കുക. ശബരിമലയില്‍ അക്രമമോ മറ്റോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനും പൊലീസിനുമായിരിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഭക്ഷണം, യാത്ര, ഹോട്ടല്‍ താമസം എന്നിവയുടെ ബില്ലുകള്‍ സമര്‍പ്പിക്കാം' എന്നായിരുന്നു തൃപ്തി ദേശായിയുടെ കത്തില്‍ പറഞ്ഞിരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; നാമജപവുമായി പ്രതിഷേധക്കാര്‍
Next Article
advertisement
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
  • ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ചു.

  • സേജൽ ബാരിയയും ഭർത്താവ് ജയേന്ദ്ര ദാമോറും 2010-ൽ കൊലപാതകക്കേസിൽ 15 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നു.

  • നവംബർ 2 വരെ പരോൾ നീട്ടി, തുടർന്ന് ജയിലിലേക്ക് മടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

View All
advertisement