'എന്റെ ത്രാണിക്കനുസരിച്ചാണ് നല്‍കിയത്'; സ്വര്‍ണക്കിരീട വിവാദത്തില്‍ സുരേഷ് ഗോപി
- Published by:Rajesh V
- news18-malayalam
Last Updated:
കീരീടം സമര്‍പ്പിച്ചത് തന്റെ ആചാരമാണ്. മാതാവ് അത് സ്വീകരിക്കുമെന്നും വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്നും സുരേഷ് ഗോപി
തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയത്. തന്നെക്കാള്‍ അധികം നല്‍കുന്ന വിശ്വാസികള്‍ ഉണ്ടാകാം. കീരീടം സമര്‍പ്പിച്ചത് തന്റെ ആചാരമാണ്. മാതാവ് അത് സ്വീകരിക്കുമെന്നും വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്വര്‍ണത്തിന്റെ കണക്ക് എടുക്കുന്നവര്‍ സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്ക് എടുക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയില്‍ കിരീടം സമര്‍പ്പിച്ചത്. മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായാട്ടായിരുന്നു കിരീട സമര്‍പ്പണം. താരം കുടുംബമായി എത്തി കിരീടം സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമാണ് കിരീടത്തിനുള്ളതെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് ആയുധമാക്കി ഒരു വിഭാഗം സുരേഷ് ഗോപിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
advertisement
അതേസമയം, വിവാദമായതിന് പിന്നാല സ്വര്‍ണത്തിന്റെ അളവ് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് കിരീടം പരിശോധിക്കുക. കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തില്‍ അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
March 05, 2024 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ ത്രാണിക്കനുസരിച്ചാണ് നല്‍കിയത്'; സ്വര്‍ണക്കിരീട വിവാദത്തില്‍ സുരേഷ് ഗോപി


