തെരഞ്ഞെടുപ്പ് 'കൗരവ-പാണ്ഡവ യുദ്ധം'പോലെ; ധര്‍മയുദ്ധത്തില്‍ എതിര്‍പക്ഷത്തുള്ളവര്‍ ബന്ധുക്കളല്ല; കെ.മുരളീധരന്‍
- Published by:Arun krishna
- news18-malayalam
Last Updated:
തൃശൂര്‍ എടുക്കാനല്ല തൃശൂരിന്‍റെ ദാസനായി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടം 'കൗരവ-പാണ്ഡവ യുദ്ധം' പോലെയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. ധര്‍മ്മയുദ്ധത്തില്‍ എതിര്‍പക്ഷത്തുള്ളവര്‍ ബന്ധുക്കളല്ലെന്നും ലീഡര്‍ കെ.കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. തൃശൂര്‍ എടുക്കാനല്ല തൃശൂരിന്‍റെ ദാസനായി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ശനിയാഴ്ച തൃശ്ശൂരിലെത്തിയ മുരളീധരന് കോണ്‍ഗ്രസ് നേതാക്കള്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിയത്. തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. ടി.എന്‍ പ്രതാപനും മുരളീധരനൊപ്പം ഉണ്ടായിരുന്നു. കെ.കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന മുരളീമന്ദിരത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചത്.
advertisement
വടകര എംപിയായിരുന്ന കെ.മുരളീധരനെ പത്മജ വേണുഗോപാലിന്‍റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെയാണ് കെ.കരുണാകരന്‍റെ തട്ടകമായിരുന്ന തൃശൂരിലേക്ക് കോണ്‍ഗ്രസ് നിയോഗിച്ചത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ മുരളീധരന് പകരക്കാരനാകും. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നോടെ തെരഞ്ഞെടുപ്പ് ചിത്രം ഏറെക്കൂറെ പൂര്‍ണമായും തെളിഞ്ഞു കഴിഞ്ഞു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാറിനെയുമാകും കെ.മുരളീധരന്‍ നേരിടുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Mar 09, 2024 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ് 'കൗരവ-പാണ്ഡവ യുദ്ധം'പോലെ; ധര്‍മയുദ്ധത്തില്‍ എതിര്‍പക്ഷത്തുള്ളവര്‍ ബന്ധുക്കളല്ല; കെ.മുരളീധരന്










