തൃശൂർ ATM കവർച്ച; മോഷ്ടാക്കളുടെ സംഘം തമിഴ്നാട്ടിൽ പിടിയിൽ: മോഷ്ടാക്കളിൽ ഒരാൾ വെടിയേറ്റ് മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
കവർച്ച സംഘത്തിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നതായും സൂചനയുണ്ട്
തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കൽ ജില്ലയിലെ പച്ചംപാളയത്ത് വച്ചാണ് ആറംഗ സംഘം പൊലീസിന്റെ വലയിലായത്. പിടികൂടുന്നതിനിടയിൽ പ്രതികളിൽ ഒരാൾ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശികളാണ് പ്രതികൾ. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലായത്.
പൂർണമായും ആസൂത്രണം ചെയ്ത നിലയിലാണ് എടിഎം മോഷണം നടത്തിയത്. മോഷണത്തിനായി ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് സൂചന. പ്രതികൾ സഞ്ചരിച്ച ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചിരുന്നു. ഇതിെന ചൊല്ലി നാട്ടുകരുമായി തർക്കം ഉണ്ടായി.
നാട്ടുകാർ വണ്ടി തടഞ്ഞ് വച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട്, പൊലീസുമായി പ്രതികൾ ഏറ്റുമുട്ടി. പ്രതികൾ പൊലീസിന് നേരെ കത്തി വീശുകയും ചെയ്തു. പ്രതികളുമായുള്ള പൊലീസിന്റെ ഏറ്റുമുട്ടലിനിടെയാണ് ആറംഗ സംഘത്തിൽ ഒരാൾക്ക് പൊലീസിന്റെ വെടിയേറ്റത്. കവർച്ച സംഘത്തിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നതായും സൂചനയുണ്ട്.
advertisement
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്ക്കും നാലിനും ഇടയിലായി തൃശൂർ ജില്ലയിലെ മൂന്നിടങ്ങളിലാണ് എടിഎം കവർച്ച നടന്നത്. മാപ്രാണം, കോലാഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളടയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റും സ്പ്രേ പെയിന്റും അടിച്ചായിരുന്നു കൊള്ള നടത്തിയത്. എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
September 27, 2024 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ ATM കവർച്ച; മോഷ്ടാക്കളുടെ സംഘം തമിഴ്നാട്ടിൽ പിടിയിൽ: മോഷ്ടാക്കളിൽ ഒരാൾ വെടിയേറ്റ് മരിച്ചു



