ഇന്റർഫേസ് /വാർത്ത /Kerala / Thrissur Pooram 2021 | തൃശൂർ പൂരം കാണണമെങ്കിൽ കോവിഡ് നെഗറ്റീവ് വാക്സിൻ സർട്ടിഫിക്കറ്റുകൾ വേണം

Thrissur Pooram 2021 | തൃശൂർ പൂരം കാണണമെങ്കിൽ കോവിഡ് നെഗറ്റീവ് വാക്സിൻ സർട്ടിഫിക്കറ്റുകൾ വേണം

തൃശൂർ പൂരം (ഫയൽ ചിത്രം)

തൃശൂർ പൂരം (ഫയൽ ചിത്രം)

Thrissur Pooram 2021 | വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ.

  • Share this:

തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം നടത്തുന്നത് കർശന നിയന്ത്രണങ്ങളോടെ. പൂരത്തിൽ പങ്കെടുക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കാണിക്കണം. വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. പത്തു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല.

45 വയസിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസിൽ താഴെ പ്രായമുള്ളവർ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റും കൈയിൽ കരുതണം. തൃശൂരിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ദേവസ്വങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

Also Read- തൃശൂർ പൂരം നടത്തിപ്പ് പുനരാലോചിക്കേണ്ടി വരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പൂരം നടത്തിപ്പിൽ നിന്നും പിൻമാറാനാകില്ലെന്ന് പാറമേക്കാവ് ദേവസ്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പരിഹാര ക്രിയകൾ തുടങ്ങി കഴിഞ്ഞു. ഇനി മാറ്റാനാവില്ല. പൂരത്തെ തകര്‍ക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതിന്റ ഉത്തരവാദിത്തം പൊലീസിനാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് തൃശൂര്‍ ജില്ലാ കലക്ടര്‍ കത്തയച്ചു. യോഗം ചേരണമെന്നാണ് കത്തിലെ ആവശ്യം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിൽ രോഗവ്യാപനം അടുത്ത ദിവസങ്ങളിലായി വീണ്ടും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.2 ആണ്. ഈ സാഹചര്യം കണക്കിലെടുത്താൻ പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് നിർദേശിക്കുന്നത്. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയതായും ഡി എം ഒ പറയുന്നു.

First published:

Tags: Pooram Thirssur, Thrissur pooram, Thrissur pooram 2021, Thrissur pooram ceremonies