advertisement

Thrissur Pooram | തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി; നഗരത്തിൽ ഗതാ​ഗത നിയന്ത്രണം

Last Updated:

പൂരത്തിന്റെ ഭാഗമായി മിക്കട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുക. തൃശൂര്‍ നഗരത്തില്‍ വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരത്തിന്റെ ഭാഗമായി മിക്കട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പൂരത്തിന് അണിനിരക്കുന്ന ആനകളുടെ കുടമാറ്റത്തിനുള്ള കുടകളും, ചമയങ്ങളുടെയും നടക്കും. തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ.രാജനും, പാറമേക്കാവിന്റേത് സുരേഷ് ഗോപി എം.പിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  പ്രദര്‍ശനം കാണാന്‍ എത്തും.
ഈ മാസം നാലാം തിയതിയായിരുന്നു  പൂരത്തിന് കൊടിയേറിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ്ണമായി നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂരം നടത്താനാണ് തീരുമാനം.
advertisement
തൃശൂര്‍ പൂരത്തിന് എന്തുകൊണ്ട് 30 ആന മാത്രം?
അമ്പതിലേറെ ആനകളെ എഴുന്നള്ളിക്കുന്ന നിരവധി പൂരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് 30 ആനകളെ മാത്രമാണ് അണിനിരത്തുന്നത്. ഇപ്പോഴത്തെ തലമുറയ്ക്ക് ഓര്‍മവെക്കുന്നതിന് മുന്നേ തന്നെ 30 ആനകളാണ് തൃശൂര്‍ പൂരത്തിന് പതിവ്. എന്നാല്‍ അതിന് മുമ്പ് ആനകളെ എഴുന്നള്ളിക്കാന്‍ പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും തമ്മില്‍ മത്സരിച്ചിരുന്നതായാണ് പഴയ രേഖകള്‍ പറയുന്നത്. ഈ മത്സരം ഇരുവിഭാഗങ്ങളും തമ്മില്‍ കലഹമുണ്ടായി.
advertisement
ആ കാലത്ത് പൂരം നടത്താന്‍ പട്ടാളത്തിന്റെ സഹായം തേടുന്ന അവസ്ഥയില്‍വരെ കാര്യങ്ങളെത്തി. ഇതോടെയാണ് ഓരോ വിഭാഗത്തിനും എഴുന്നള്ളിക്കാനുള്ള ആനകളുടെ എണ്ണം 15 വീതമാക്കി നിജപ്പെടുത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrissur Pooram | തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി; നഗരത്തിൽ ഗതാ​ഗത നിയന്ത്രണം
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement