advertisement

യുവതി ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്തു

Last Updated:

പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു

Rapid Read
ചാവക്കാട് പോലീസ്
ചാവക്കാട് പോലീസ്
തൃശൂർ: യുവതി ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് മരിച്ചത്. ഭർത്താവിനെതിരെ മുഹ്സിനയുടെ കുടുംബം പരാതി നൽ‌കി. കഴിഞ്ഞ ജനുവരി 6നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം. ചാവക്കാട് പൊലീസ് കേസെടുത്തു.
ഇതും വായിക്കുക: ചെരുപ്പും ഹെയർ സ്റ്റൈലും ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി
ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായമോ വാക്സിനേഷനോ നൽകിയിരുന്നില്ലെന്ന് പരാതിയുണ്ട്. ദമ്പതികൾ വ്യാജ അക്യുപങ്ചർ ചികിത്സാരീതികൾ പിന്തുടർന്നിരുന്നതായും, ഇത് കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കിയെന്നും ആരോപണമുണ്ട്. ഒരു വർഷം മുമ്പ് മൂന്ന് വയസ്സുള്ള മകൾ മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു.
Summary: A 37-year-old woman, Muhsina, from Edakkazhiyur, Thrissur, passed away following complications from her seventh childbirth. The local police have registered a case against her husband, Ibrahim, an acupuncturist, following a complaint from Muhsina’s family. Muhsina gave birth to her seventh child at home on January 6. Tragically, the newborn died just three days after birth. Muhsina's health subsequently deteriorated, leading to her death.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതി ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്തു
Next Article
advertisement
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
  • തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ചതായി ബിജെപി അറിയിപ്പു നൽകി

  • ചിറയിൻകീഴിൽ മുൻ യുഡിഎഫ് സ്ഥാനാർത്ഥി ബി എസ് അനൂപ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

  • കോവളത്ത് ഐഎസ്ജെഡി വിട്ട ടി എൻ സുരേഷ് എൻഡിഎ സ്ഥാനാർത്ഥിയാകും, ഇടതുമുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു

View All
advertisement