• HOME
  • »
  • NEWS
  • »
  • kerala
  • »
  • എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി; BDJS യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു

എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി; BDJS യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ബിഡിജെഎസിന് ഉണ്ടായത്

തുഷാർ വെള്ളാപ്പള്ളി

തുഷാർ വെള്ളാപ്പള്ളി

  • Share this:
    തിരുവനന്തപുരം: എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പിള്ളി. ബിഡിജെഎസ് യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ബിഡിജെഎസിന് ഉണ്ടായത്. മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016ല്‍ ലഭിച്ച വോട്ടിനേക്കാള്‍ പകുതിയായി കുറഞ്ഞിരുന്നു.

    തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി വോട്ടുകള്‍ ലഭിച്ചില്ലെന്ന് ബിഡിജെഎസ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയ കാലുവാരല്‍ നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചെന്നും ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. 21 സീറ്റുകളിലേക്കാണ് ബിഡിജെഎസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ മിക്ക മണ്ഡളങ്ങളിലും വോട്ട് ചോര്‍ച്ച ഉണ്ടായി.

    Also Read-മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധം; മറുപടിയുമായി ജി സുകുമാരന്‍ നായര്‍

    ഉടുമ്പന്‍ചോലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുചോര്‍ച്ച ഉണ്ടായത്. 2016ല്‍ ലഭിച്ചിരുന്നത് 21,799 വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ കിട്ടിയത് 7,208 വോട്ടുകള്‍ മാത്രമാണ്. അതേപോലെ തന്നെ ഇടുക്കിയില്‍ 2016ല്‍ 27,403 വോട്ടുകള്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജു മാധവന് നേടാനായിരുന്നു. എന്നാല്‍ ഇത്തവണ 9,286 വോട്ടുകളാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ സംഗീത വിശ്വനാഥന് ലഭിച്ചത്.

    പൂഞ്ഞാറിലും സ്ഥിതിയും ഇതുപോലെ തന്നെയാണ്. കഴിഞ്ഞതവണ നേടിയ 19,966 വോട്ടുകളില്‍ നിന്ന് ഇത്തവണ വെറും 2,965 വോട്ടുകള്‍ മാത്രമാണ്. ബിഡിജെഎസ് ശക്തി മണ്ഡലങ്ങളായ ആലപ്പുഴ ജില്ലയുള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും 5,000 വോട്ടുകളുടെ കുറവുണ്ടായി. റാന്നിയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടായി.

    Also Read-. 'BJP വോട്ടുകൾ CPM വോട്ടുകളായി മാറി; BJPയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയതിൽ അഭിമാനിക്കുന്നു' - രമേശ് ചെന്നിത്തല

    കുണ്ടറയില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിക്ക് 20,257 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 6,067 വോട്ടുകളാണ്. ബിഡിജെഎസ് മത്സരിച്ച 21 സീറ്റുകളില്‍ 17 മണ്ഡലങ്ങളിലും ജയിച്ചത് എല്‍ഡിഎഫാണ്.

    അതേസമയം ബി ജെ പി വോട്ടുകള്‍ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ട്വിറ്ററില്‍ ആയിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. മിക്ക യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയം നഷ്ടമായത് സി പി എമ്മും ബി ജെ പിയും തമ്മില്‍ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

    കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു യു ഡി എഫ് - ബി ജെ പി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

    ബി ജെ പിക്ക് 90 മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞെന്നും പാലാ ഉള്‍പ്പെടെ പത്തോളം മണ്ഡലങ്ങളില്‍ ബി ജെ പിയുടെ വോട്ട് കൊണ്ടാണ് യു ഡി എഫ് ജയിച്ചതെന്ന് ആയിരുന്നു പിണറായി വിജയന്‍ ആരോപിച്ചത്. എന്നാല്‍, പിണറായി വിജയന്റെ ഈ ആരോപണം തള്ളിക്കളഞ്ഞാണ് തെരഞ്ഞെടുപ്പില്‍ ബി ജെ പി - സി പി എം വോട്ട് കച്ചവടം നടന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

    90 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടു കുറഞ്ഞെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യു ഡി എഫിന് വിജയിക്കാനായത്. ബി ജെ പിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യു ഡി ഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബി ജെ പിയുടെ വോട്ട് 14,160 ആയി കുറഞ്ഞു. യു ഡി എഫിന് 4,454 ഭൂരിപക്ഷം ലഭിച്ചു. തൃപ്പൂണിത്തുറയില്‍ യു ഡി എഫ് ഭൂരിപക്ഷം 992, ബിജെപിയുടെ വോട്ടിലെ കുറവ് 6087.
    Published by:Jayesh Krishnan
    First published: