advertisement

മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധം; മറുപടിയുമായി ജി സുകുമാരന്‍ നായര്‍

Last Updated:

ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം സംബന്ധിച്ച് വിശ്വാസ സംരക്ഷണം ഒഴിച്ച് ഒരു കാര്യത്തിലും എന്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന വളച്ചൊടിച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വളച്ചൊടിച്ച് രാഷ്ട്രീയവത്കരിച്ച് എന്‍എസ്എസ്സിനോടും നേതൃത്വത്തോടും ശത്രുത വളര്‍ത്താന്‍ ഉള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണം പാടില്ലെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടെന്നും ഇത് എല്‍ഡിഎഫിനെതിരെ വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്ന സന്ദേശമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'മതേതരത്വം, ജനാധിപത്യം, സമുഹ്യനീതി, വിശ്വാസം ഈ മൂല്യങ്ങള്‍ സംരക്ഷിക്കും എന്ന് ഉറപ്പുള്ള ആളുകള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അത് ജനങ്ങള്‍ മനസ്സിലാക്കി സമധാനവും സൈ്വര്യവും നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'എന്നായിരുന്നു സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന.
advertisement
കൂടാതെ വിശ്വാസികളുടെ പ്രതിഷേധത്തിന് കുറവുണ്ടായിട്ടില്ലെന്നും അതിന്റെ പ്രതികരണം തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 'ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം സംബന്ധിച്ച് വിശ്വാസ സംരക്ഷണം ഒഴിച്ച് ഒരു കാര്യത്തിലും എന്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ്സോ അതിന്റെ നേതൃത്വമോ അനര്‍ഹമായ ഒന്നും നേടുകയോ ചെയ്തിട്ടില്ല.'പ്രസ്താവനയില്‍ പറയുന്നു.
അതേസമയം 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് മുന്നാക്കവിഭാഗത്തിലുള്ള 160ല്‍പ്പരം സമുദായങ്ങള്‍ക്ക് വേണ്ടിയാണെന്നും നായര്‍ സമുദായം അതില്‍ ഒന്നുമാത്രമാണ്. എന്നാല്‍ കേന്ദ്രത്തിന്റെ സംവരണം സംബന്ധിച്ചുള്ള തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കിലും  ഇതു സംബന്ധിച്ചുള്ള നടപടി ഇപ്പോഴും അപൂര്‍ണമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
advertisement
'മുഖ്യമന്ത്രിയടക്കം ചില ഇടതുപക്ഷനേതാക്കള്‍ ഈ സാഹചര്യങ്ങളുടെ പേരില്‍ എന്‍എസ്എസ്സിനോടും നേതൃത്വത്തോടും സ്വീകരിക്കുന്ന വിലകുറഞ്ഞ സമീപനം നായര്‍ സമുദായവും സര്‍വീസ് സൊസൈറ്റിയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണും'അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് നിലവിലെ നിലപാട് തുടരുമെന്നും അതില്‍ രാഷ്ട്രീയമോ മതമോ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മുന്നണി ഭരിച്ചാലും തങ്ങളുടെ അഭിപ്രായം തുറന്നു പറയാനുള്ള അവകാശം എന്‍എസ്എസിനുണ്ട്. അത് തുടരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധം; മറുപടിയുമായി ജി സുകുമാരന്‍ നായര്‍
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement