. 'BJP വോട്ടുകൾ CPM വോട്ടുകളായി മാറി; BJPയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയതിൽ അഭിമാനിക്കുന്നു' - രമേശ് ചെന്നിത്തല

Last Updated:

ബി ജെ പിയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയെന്നതിൽ തങ്ങൾ അഭിമാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ബി ജെ പി വോട്ടുകൾ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ
വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്വിറ്ററിൽ ആയിരുന്നു ചെന്നിത്തലയുടെ വിമർശനം. മിക്ക യു ഡി എഫ് സ്ഥാനാർത്ഥികൾക്കും വിജയം നഷ്ടമായത് സി പി എമ്മും ബി ജെ പിയും തമ്മിൽ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ, യു ഡി എഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇത് മറച്ചു വയ്ക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയെന്നതിൽ തങ്ങൾ അഭിമാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
What is evident from the results is BJP votes being converted into CPM votes during assembly elections. Many UDF candidates lost due to this vote trade between CPM and BJP. @vijayanpinarayi is trying to hide this by blaming UDF. We are proud that we contributed to defeat BJP.
advertisement
കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ ആയിരുന്നു യു ഡി എഫ് - ബി ജെ പി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയൻ ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കിൽ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.
advertisement
ബി ജെ പിക്ക് 90 മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞെന്നും പാലാ ഉൾപ്പെടെ പത്തോളം മണ്ഡലങ്ങളിൽ ബി ജെ പിയുടെ വോട്ട് കൊണ്ടാണ് യു ഡി എഫ് ജയിച്ചതെന്ന് ആയിരുന്നു പിണറായി വിജയൻ ആരോപിച്ചത്. എന്നാൽ, പിണറായി വിജയന്റെ ഈ ആരോപണം തള്ളിക്കളഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബി ജെ പി - സി പി എം വോട്ട് കച്ചവടം നടന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
90 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടു കുറഞ്ഞെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യു ഡി എഫിന് വിജയിക്കാനായത്. ബി ജെ പിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യു ഡി ഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബി ജെ പിയുടെ വോട്ട് 14,160 ആയി കുറഞ്ഞു. യു ഡി എഫിന് 4,454 ഭൂരിപക്ഷം ലഭിച്ചു. തൃപ്പൂണിത്തുറയില്‍ യു ഡി എഫ് ഭൂരിപക്ഷം 992, ബിജെപിയുടെ വോട്ടിലെ കുറവ് 6087.
advertisement
വോട്ടുക്കച്ചവടം നടന്നില്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും വോട്ട് മറിച്ചതില്‍ ബി ജെ പിക്ക് സാമ്പത്തിക താത്പര്യമുണ്ടെന്നും പിണറായി ആരോപിച്ചിരുന്നു. വോട്ട് കച്ചവടത്തെക്കുറിച്ച് ബി ജെ പി നേതൃത്വം അന്വേഷിക്കണമെന്നും നേതൃത്വം പാര്‍ട്ടിയെ പാര്‍ട്ടിയായി നിര്‍ത്താന്‍ ശ്രമിക്കണമെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
. 'BJP വോട്ടുകൾ CPM വോട്ടുകളായി മാറി; BJPയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയതിൽ അഭിമാനിക്കുന്നു' - രമേശ് ചെന്നിത്തല
Next Article
advertisement
'മുരാരി ബാബു പറയുന്നത് കള്ളം, ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തില്ല' തന്ത്രി കണ്ഠരര് രാജീവര്
'മുരാരി ബാബു പറയുന്നത് കള്ളം, ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തില്ല' തന്ത്രി കണ്
  • ശബരിമല ദ്വാരപാലക ശിൽപത്തിൽ സ്വർണ്ണപ്പാളികൾ തന്നെയെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.

  • ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ല.

  • ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement