വയനാട്: മാനന്തവാടി കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ(Tiger) ആക്രമണം. കടുവ പശുകിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കന്‍മൂല കോതാമ്പറ്റ കോളനിയിലെ രജനി ബാബുവിന്റെ പശുവിനെയാണ് ആക്രമിച്ചത്. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
വയനാട് കുറുക്കന്‍മൂലിയില്‍ കഴിഞ്ഞ വര്‍ഷം അവസാനം നാട്ടുകാരെ ഭീതിയിലാഴ്ത്തി കടുവ ഇറങ്ങിയിരുന്നു. എന്നാല്‍ ചീഫ് വൈല്‍ഡ് വാര്‍ഡനടക്കം തെരച്ചിലിന് നേതൃത്വം നല്‍കിയിട്ടും കടുവയെ കണ്ടെത്താനായില്ലായിരുന്നു.
അതേസമയം ഈ മാസം 14ന് മലപ്പുറത്ത് കരുവാരകുണ്ട് മേഖലയില്‍ വീണ്ടും കടുവകള്‍ ഇറങ്ങിയിരുന്നു. നാട്ടുകാരും വനപാലകരും നോക്കി നില്‍ക്കെ പിടികൂടിയ ആടിനെ മൂന്നു കടുവകള്‍ കൊന്നു തിന്നു. ടാപ്പിങ് തൊഴിലാളി കരിങ്കന്തോണിയിലെ തോരക്കാടന്‍ അലവിയുടെ ആടിനെയാണ് കടുവകള്‍ പിടിച്ചത്.
രണ്ട് വലിയ കടുവകളും ഒരു കുഞ്ഞുമടങ്ങുന്ന കൂട്ടമാണ് ആടിനെ കൊന്നു തിന്നത്. മേയ്ക്കാന്‍ വിട്ട ആടുകളിലൊന്നിനെയാണ് കടുവകള്‍ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
Snake Bite Death | തൊഴിലുറപ്പ് ജോലിക്കിടെ 72കാരി പാമ്പുകടിയേറ്റ് മരിച്ചു
കൊല്ലം: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ (Snake bite) 72കാരി മരിച്ചു (Death). കൊല്ലം (Kollam News) ഇളമാട് അർക്കന്നൂരിൽ മേലെ പടിഞ്ഞാറ്റതില്‍ വീട്ടില്‍ സരോജിനിയമ്മ (72) ആണ് പാമ്ബുകടിയേറ്റ് മരിച്ചത്. പുള്ളവെട്ടികോണം ഏലയില്‍ തൊഴിലുറപ്പ് ജോലിക്കിടെയാണ് സരോജിനിയമ്മയ്ക്ക് പാമ്പുകടിയേറ്റത്. മാർച്ച് 26 ന് രാവിലെ 11 ഓടെയാണ് പാമ്പുകടിയേറ്റത്. ഏലായിൽവെച്ച് കടിയേറ്റെങ്കിലും കട്ടുറുമ്ബ് കടിച്ചതാണെന്ന് കരുതി ജോലി തുടരുകയായിരുന്നു.
ഉച്ചയ്ക്ക വീട്ടിലെത്തിയപ്പോള്‍ ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെയാണ് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ അപ്പോഴും പാമ്പുകടിയാണെന്ന് മനസിലാക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. വേദനയ്ക്കും ക്ഷീണത്തിനുമുള്ള മരുന്ന് നൽകി മടക്കി അയയ്ക്കുകയായിരുന്നു. എന്നാല്‍ രാത്രി വീണ്ടും ഛര്‍ദ്ദിയും ക്ഷിണവും അനുഭവപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ രക്ത പരിശോധനയിലാണ് സരോജിനിയമ്മയെ പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്.
തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ തുടർന്നെങ്കിലും തിങ്കളാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായ സരോജിനയമ്മ മരണമടയുകയായിരുന്നു. കരുണാകരന്‍ പിള്ളയാണ് സരോജിനിയമ്മയുടെ ഭർത്താവ്. മധുസൂദനന്‍ പിള്ള, അംബിക എന്നിവർ മക്കളാണ്. സിന്ധു, ബാബുരാജന്‍ പിള്ള എന്നിവർ മരുമക്കളാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.