Child Death |കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
ഇരിങ്ങാലക്കുട: കളിച്ചുകൊണ്ടിരിക്കെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന് മീരവ് കൃഷ്ണയാണ് മരിച്ചത്.
വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.
തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പിതാവ് നിഥിന് രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. സഹോദരി-ഇനിയ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.