തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനെയാണ് കടുവ മാന്തിയത്.
വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കു പറ്റിയിട്ടുണ്ട്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
(Summary: A tiger attacked an employee at the Thiruvananthapuram Zoo. The attack occurred while he was cleaning the tiger's cage. The tiger mauled Ramachandran, a supervisor at the zoo.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 27, 2025 3:49 PM IST