നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അനിൽ അക്കരയ്ക്ക് ഭീഷണി: പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ടി.എൻ. പ്രതാപൻ എം.പിയുടെ കത്ത്

  അനിൽ അക്കരയ്ക്ക് ഭീഷണി: പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ടി.എൻ. പ്രതാപൻ എം.പിയുടെ കത്ത്

  അനിൽ അക്കരയെ അപായപ്പെടുത്താൻ ഡി.വൈ.എഫ്.ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണെന്ന് ടി.എൻ പ്രതാപൻ

  അനിൽ അക്കര

  അനിൽ അക്കര

  • Share this:
   തൃശൂർ: ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ട് വരുന്നതിന് നിയമപരമായ ഇടപെടൽ നടത്തിയ അനിൽ അക്കര എം.എൽ.എയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീട്ടുപരിസരത്ത് വന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് ടി.എൻ പ്രതാപൻ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് എം.പി കത്ത് നൽകി.

   അനിൽ അക്കരയെ അപായപ്പെടുത്താൻ ഡി.വൈ.എഫ്.ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിൽനിന്നും പുറകിലോട്ട് പോകില്ലെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.

   Also Read 'ഞാൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശ്': അനിൽ അക്കര


   ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രണമാണ് ഇപ്പോൾ എംഎൽഎയ്ക്കു നേരെ നടക്കുന്നത് . രാഷ്ട്രീയമായി മാത്രമായിരുന്നുവെങ്കിൽ കോൺഗ്രസ് നേരിടുകയും സംരക്ഷണം കൊടുക്കുകയും ചെയ്യും. എന്നാൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന ഗൂഢാലോചനയായതിനാലാണ് ആഭ്യന്തര വകുപ്പിൽ നിന്നും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
   Published by:Aneesh Anirudhan
   First published:
   )}