ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക് KSRTC ബസിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എയർബസ് എ 320 വിമാനം റെസ്റ്റോറന്‍റാക്കാനായി മുന്‍ഭാഗം, എന്‍ജിന്‍, ചിറകുകള്‍, വാല്‍ഭാഗം എന്നിങ്ങനെ മുറിച്ച് ഹൈദരാബാദിലേക്ക് നാല് ട്രെയിലറുകളിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം: ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. ലേലത്തിൽ പൊളിച്ചു വിറ്റ വിമാനത്തിന്റെ ഭാഗങ്ങളുമായി ഹൈദരാബാദിലേക്കു പോവുകയായിരുന്ന 4 കൂറ്റൻ ട്രെയിലറുകളിലെ ഒന്നിലെ വിമാനച്ചിറകിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.
ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. ബസിന്റെ ഒരുഭാഗം പൂർണമായും തകർന്നു. ട്രെയിലറിൽ ഉണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകൾ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രെയിലറിന്റെ ഡ്രൈവര്‍ അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നത് ഗതാഗത തടസത്തിന് കാരണമായി.
എയർബസ് എ 320 വിമാനം 30 വര്‍ഷത്തെ സര്‍വീസിന് ശേഷം 2018 തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപത്തെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രിയായി വില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് വിമാനം സ്വന്തമാക്കി.
advertisement
ഇത് യി രൂപമാറ്റം നടത്താനാണ് ജോഗിന്ദർ സിങ്ങിന്റെ പദ്ധതി. ഇതിനായി വിമാനം കഷ്ണങ്ങളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരന്നു. മുന്‍ഭാഗം, എന്‍ജിന്‍, ചിറകുകള്‍, വാല്‍ഭാഗം എന്നിങ്ങനെ മുറിച്ചാണ് വിമാനം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. ഇതിനിടെയാണ് അപകടം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക് KSRTC ബസിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്