ഇടുക്കി: മുംബൈയിൽനിന്ന് കേരളത്തിലേക്കു വന്ന വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന ട്രാവലർ മറിഞ്ഞ് 22 പേർക്ക് പിക്കേറ്റു. ഇടുക്കി പെരുന്താനം കൊടികുത്തി ചാമപ്പാറ വളവിൽ ട്രാവലർ മറിഞ്ഞാണ് അപകടമുണ്ടായത്. മുംബൈയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്.
കൊച്ചി, മൂന്നാർ, കുമളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കന്യാകുമാരിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പന്ത്രണ്ട് പേരെ മുണ്ടക്കയം എം എം ടി ആശുപത്രിയിലും, മൂന്നുപേരെ കോട്ടയം കാരിത്താസിലും, ആറുപേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.