തുർക്കി ബന്ധം ഉപേക്ഷിച്ച് കൊച്ചിയും; 'സെലിബി'സേവനം CIAL അവസാനിപ്പിച്ചു‌

Last Updated:

സെലിബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശിച്ചു

News18
News18
കൊച്ചി: തുർക്കി കമ്പനിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ് അടക്കമുള്ള ജോലികളിൽ നിന്ന് സെലിബിയെ ഒഴിവാക്കിയതായി സിയാൽ അറിയിച്ചു. നീക്കം യാത്രക്കാരെയും കാർഗോ നീക്കത്തേയും ബാധിക്കില്ലെന്നും സിയാൽ അധികൃതർ വ്യക്തമാക്കി. സെലിബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശിച്ചു. സെലിബിക്ക് കീഴിൽ ജോലി ചെയ്തിരുന്നത് 300 ജീവനക്കാരാണ്. ഇവരെ ബിഎഫ്എസ്, AIASL, അജൈൽ എന്നീ കമ്പനികളിലേക്ക് പുനഃക്രമീകരിച്ചു. തുർക്കി ആസ്ഥാനമായുള്ള സെലിബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾക്ക് തടസ്സം ഉണ്ടായിട്ടില്ലെന്നും സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് സെലിബിയാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.
advertisement
ഇന്ത്യ-പാക് സംഘർഷ സമയത്ത് പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർ‌ക്കി. ഇതിന് പിന്നാലെ തുര്‍ക്കി ബന്ധമുള്ള കമ്പനി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ സേവനങ്ങൾ ഉൾപ്പെടെയുള്ളവ നൽകുന്നതിൽ ആശങ്ക ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സെലിബിക്കെതിരെ നടപടി വന്നത്.
അതേസമയം ഏവിയേഷൻ കമ്പനിയായ സെലിബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യൻ അധികാരികൾ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. തുർക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തുർക്കി ബന്ധം ഉപേക്ഷിച്ച് കൊച്ചിയും; 'സെലിബി'സേവനം CIAL അവസാനിപ്പിച്ചു‌
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement