ഇടുക്കി: അരിക്കൊമ്പൻ തമിഴ്നാട്ടിലെ റേഷൻ കട ആക്രമിച്ചു. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി.
Also Read- നായ്ക്കുട്ടിയെ കിണറ്റിലിറങ്ങി രക്ഷിച്ച 60കാരൻ തിരിച്ചുകയറുന്നതിനിടെ വീണ് മരിച്ചു
പുലർച്ചെ രണ്ടുമണിയോടെയാണ് മേഘമലയിൽനിന്ന് 9 കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. ആക്രമണത്തിന് ശേഷം രാത്രി തന്നെ അരിക്കൊമ്പൻ കാട്ടിലേക്ക് മടങ്ങി. അതേസമയം, റേഷൻകട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Ration shop