പത്തനംതിട്ട: നായ്ക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഗൃഹനാഥൻ തിരിച്ചുകയറുന്നതിനിടെ വീണുമരിച്ചു. പുത്തൂപ്പടി നാരകത്താംകുഴി കൊടുപ്പേൽ വീട്ടിൽ മോഹനൻ പിള്ള (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം.
വീടിനടുത്തുള്ള പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് നായ്ക്കുട്ടി വീണത്. കയർകെട്ടി അതിൽ പിടിച്ചാണ് മോഹനൻപിള്ള 15 അടി ആഴമുള്ള കിണറ്റിലിറങ്ങിയത്. ഭാര്യ സുമ കിണറ്റിൻകരയിലുണ്ടായിരുന്നു. നായ്ക്കുട്ടിയുമായി കയറിൽ പിടിച്ചു തിരികെക്കയറുന്നതിനിടെ വീണ്ടും കിണറ്റിലേക്കു വീണു.
Also Read- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; അനാഥാലയങ്ങളിലെ 200 അന്തേവാസികൾക്ക് ഭക്ഷണം കിട്ടി
നാട്ടുകാരും പിന്നാലെ അഗ്നിരക്ഷാസേനയുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറ്റിൽ രണ്ടാൾപ്പൊക്കം വെള്ളമുണ്ട്. കിണറ്റിനുള്ളിൽ വായുലഭ്യത കുറവുള്ളതിനാൽ തലകറക്കമുണ്ടായിരിക്കാമെന്നു സംശയിക്കുന്നു.
കിണറ്റിലിറങ്ങിയവർ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്നു രണ്ടിന്. മക്കൾ: മോനിഷ, പരേതനായ മോനിഷ്. മരുമകൻ: രാജേഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Man dies, Pathanamthitta