HOME » NEWS » Kerala » TV RAJESH SAYS LEFT WILL NOT STAND TOGETHER TO CURB FREEDOM OF EXPRESSION

'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ്

കേരള പൊലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു.

News18 Malayalam | news18
Updated: November 23, 2020, 6:17 PM IST
'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ്
ടി വി രാജേഷ്
  • News18
  • Last Updated: November 23, 2020, 6:17 PM IST
  • Share this:
കണ്ണൂർ: വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്നതോ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതോ ആയ ഒരു നിയമത്തിനും ഇടതുപക്ഷം കൂട്ടു നില്‍ക്കില്ലെന്ന് എം എൽ എയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി വി രാജേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് എം എൽ എ ഇക്കാര്യം വ്യക്തമാക്കിയത്.

അത്തരത്തിലുള്ളത് ഇടതുപക്ഷത്തിന്‍റെ നയമല്ലെന്നും തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന എല്ലാ അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനം ദേശീയതലത്തില്‍ സ്വീകരിക്കുമ്പോള്‍ അതിന് എതിരെ നിന്നിട്ടുള്ളത് ഇടതുപക്ഷവും കേരളവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാരണം കൊണ്ടു തന്നെ, ഓര്‍ഡിനന്‍സ് ആയി കൊണ്ടു വന്നിട്ടുള്ള പൊലീസ് ഭേദഗതി നിയമം താല്‍ക്കാലികമായി നിര്‍ത്തി വെക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

You may also like:കൊറോണയുടെ ക്ഷീണം മാറ്റാൻ ക്രിസ്മസ് ബൾബ് തെളിച്ചു; ബൾബിന് ലിംഗത്തിന്റെ ആകൃതി, ഒടുവിൽ മാപ്പ് പറഞ്ഞ് മേയർ [NEWS]13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു [NEWS] Viral Video | കോഴിയെ പിടിക്കാൻ ഓടിവന്ന 'അനാകോണ്ട'യെ 'ചൂണ്ട'യിട്ട് പിടിച്ചു; വീഡിയോ വൈറൽ, സത്യമിതാണ് [NEWS]

ടി വി രാജേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്,

'അടുത്തകാലത്താണ് സോഷ്യല്‍മീഡിയ ദുരുപയോഗങ്ങള്‍ പരിധിവിട്ട് പൊതുസമൂഹത്തിലേക്ക് ഇറങ്ങി വന്നു തുടങ്ങിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇരകളായത് സ്ത്രീകളാണ്. വ്യക്തിപരമായ കാര്യങ്ങളോ നിലപാടുകളോ തുടങ്ങി കുടുംബകാര്യങ്ങള്‍ മുതല്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ വരെ കൂട്ടമായ ആക്രമണത്തിന് ഇരയായിരുന്നു. ആത്മഹത്യകളിലേക്ക് വരെ ഇത്തരം ആക്രമണങ്ങള്‍ വഴിവെച്ചു. ഒടുവില്‍ സഹികെട്ട സ്ത്രീസമൂഹം നിയമം കയ്യിലെടുക്കും എന്ന നിലയില്‍ വരെ കാര്യങ്ങളെത്തി. ശക്തമായ ഒരു നിയമം ഇവിടെയില്ലാത്തതാണ് ഇതിനൊക്കെ കാരണം. എന്ത് തോന്ന്യവാസവും കാണിച്ചുകൂട്ടാന്‍ മടിക്കാത്ത ഒരു കൂട്ടം സാമൂഹ്യവിരുദ്ധരെ സോഷ്യൽ മീഡിയകളില്‍ നിന്നും അടിച്ചോടിക്കുക തന്നെ വേണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക തന്നെ വേണം. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പോലീസ് ആക്ട് ഭേദഗതി ചെയ്ത് പുതിയ നിയമം കൊണ്ടുവന്നത്.

എന്നാല്‍ പുതിയ ഭേദഗതി നിയമത്തില്‍ പൗരന്‍റെ അവകാശങ്ങളെ ഇല്ലാതാക്കുന്ന ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് പൊതു അഭിപ്രായം ഉയര്‍ന്നു വരികയുണ്ടായി. വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നതോ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതോ ആയ ഒരു നിയമത്തിനും ഇടതുപക്ഷം കൂട്ടു നില്‍ക്കില്ല. അത് ഇടതുപക്ഷത്തിന്‍റെ നയമല്ല. തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന എല്ലാ അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനം ദേശീയതലത്തില്‍ സ്വീകരിക്കുമ്പോള്‍ അതിന് എതിരെ നിന്നിട്ടുള്ളത് ഇടതുപക്ഷവും കേരളവുമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഓര്‍ഡിനന്‍സ് ആയി കൊണ്ടു വന്നിട്ടുള്ള പോലീസ് ഭേദഗതി നിയമം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണ്.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം വേണം എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതിനാല്‍ എല്ലാവരുടെയും അഭിപ്രായം കണക്കിലെടുത്തും നിയമസഭയില്‍ ചര്‍ച്ച ചെയ്തും ഈ ഭേദഗതിയില്‍ ആവശ്യമായ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഇത്രമാത്രം കരുതലും സൂക്ഷ്മതയും പുലര്‍ത്തുന്ന ഒരു സര്‍ക്കാരായതിനാലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്.'കേരള പൊലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Published by: Joys Joy
First published: November 23, 2020, 6:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories