പാർട്ടി ഓഫീസ് കതിർമണ്ഡപമായി; കാവ്യാ മുരളീധരനെ ജീവിതസഖിയാക്കി ജിജോ ജോൺ

Last Updated:

രണ്ടു വിഭാഗങ്ങളിൽ പെട്ടവരാണ് ഇരുവരും എങ്കിലും ഇരു വീട്ടുകാർക്കും വിവാഹത്തിൽ എതിർപ്പില്ല

ജിജോ ജോണും കാവ്യാ മുരളീധരനും
ജിജോ ജോണും കാവ്യാ മുരളീധരനും
വേറിട്ടൊരു വിവാഹത്തിന് വേദിയായി കായംകുളം സിപിഎം ഏരിയ കമ്മിറ്റി ഓഫീസാണ്. സിപിഎം പെരിങ്ങാല ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിജോ ജോണും എസ്എഫ്ഐ കായംകുളം മുൻ ഏരിയ കമ്മിറ്റി അംഗവുമായ കാവ്യാ മുരളീധരനും തമ്മിലുള്ള വിവാഹമാണ് ലളിതമായ ചടങ്ങുകളോട് കൂടി നടന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന രജിസ്റ്റർ വിവാഹത്തിനുശേഷം കായംകുളം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ ഇരുവരെയും പാർട്ടി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് നേതാക്കൾ ഓരോരുത്തരായി ആശംസകൾ നേരുന്നു. തുടർന്ന് ദമ്പതികൾ പരസ്പരം പൂമാലയനിഞ്ഞ് പുതുജീവിതത്തിന് തുടക്കം കുറിച്ചു.
രണ്ടു വിഭാഗങ്ങളിൽ പെട്ടവരാണ് ഇരുവരും എങ്കിലും ഇരു വീട്ടുകാർക്കും വിവാഹത്തിൽ എതിർപ്പില്ല. വിവാഹങ്ങൾ ആർഭാടങ്ങളുടെ ഇടമാകുമ്പോൾ ഇത്തരം ചില വിവാഹങ്ങൾ മാതൃകാപരവുമാണ്. സംഘടനാ പ്രവർത്തനങ്ങൾക്കിടയിലാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അങ്ങനെ ജീവിതത്തിൽ കൂടെ കൂടാൻ തീരുമാനിക്കുകയായിരുന്നു എന്നും ജിജോയും കാവ്യയും ഒരേ സ്വരത്തിൽ പറയുന്നു. വിവാഹം ലളിതമായിരിക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് ആർഭാടങ്ങളില്ലാതെ തങ്ങൾ ഇരുവരും വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായ പാർട്ടി ഓഫീസിൽ വെച്ച് ചടങ്ങ് നടത്തിയത്. ലളിതമായ ജീവിതത്തിൽ സ്നേഹ സന്തോഷങ്ങൾ നിറയട്ടെ എന്ന് ആശംസിച്ചു നേതാക്കന്മാരും സുഹൃത്തുക്കളും മടങ്ങിയതോടെ ചടങ്ങുകൾക്ക് വിരാമമായി. പുതുജീവിതത്തിന് തുടക്കവും.
advertisement
Summary: Kayamkulam block committee member Jijo John and former area committee member of SFI Kayamkulam Kavya Muraleedharan got married in the CPM area committee office in Kayamkulam
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടി ഓഫീസ് കതിർമണ്ഡപമായി; കാവ്യാ മുരളീധരനെ ജീവിതസഖിയാക്കി ജിജോ ജോൺ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement