എറണാകുളത്ത് പുലർച്ചെ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇവർ സഞ്ചരിച്ച ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്
എറണാകുളത്ത് വാഹനാപകടത്തിൽ രണ്ടു മരണം. തൃപ്പൂണിത്തറ മാത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം മുന്നോട്ട് നീങ്ങിയാണ് നിന്നത്. ശബ്ദം കേട്ട് പാലത്തിന് സമീപം താമസിച്ചിരുന്ന വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Nov 18, 2024 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് പുലർച്ചെ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു









