ഇന്റർഫേസ് /വാർത്ത /Kerala / 'സൈബര്‍ യുദ്ധം തുടങ്ങി'; കോണ്‍ഗ്രസിനും സിപിഎമ്മിനും ആളെ വേണം

'സൈബര്‍ യുദ്ധം തുടങ്ങി'; കോണ്‍ഗ്രസിനും സിപിഎമ്മിനും ആളെ വേണം

cyber wings

cyber wings

സൈബര്‍ യുഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പ്രധാന വേദിയാക്കാനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    സൈബര്‍ യുഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പ്രധാന വേദിയാക്കാനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ 'സൈബര്‍' പ്രവര്‍ത്തകരെ രംഗത്തിറക്കുന്നത്. കെപിസിസി ഐടി സെല്‍ തലവനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി നിയമിതനായതും കേരളത്തിലെ 'സൈബര്‍ യുദ്ധത്തിന്' മൂര്‍ച്ച കൂട്ടുന്നതാണ്.

    ആശയപ്രചരണത്തിനും ക്യാപെയിനിങ്ങിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരെ സംഘടിപ്പിക്കുന്ന തിരിക്കിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് കോണ്‍ഗ്രസ് വളണ്ടിയര്‍മാരെ ക്ഷണിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ പഴയ 'കംപ്യൂട്ടര്‍ വിരോധത്തിന്' ഒരുകൊട്ടും നല്‍കിയാണ് കോണ്‍ഗ്രിസിന്റെ പോസ്റ്ററുകള്‍.

    Also Read: ശബരിമല: സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ബിജെപി അവസാനിപ്പിക്കുന്നു

    നിങ്ങളുടെ നഗരത്തിൽ നിന്ന്(തിരുവനന്തപുരം)

    'ഡിജിറ്റല്‍ വിപ്ലവം രാജ്യത്തിനു സമ്മാനിച്ച ഞങ്ങളോടൊപ്പം സോഷ്യല്‍ മീഡിയ വളണ്ടിയറാകാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? എങ്കില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്നാണ് കോണ്‍ഗ്രസ് ഐടി വിഭാഗത്തിന്റെ പരസ്യം.

    നവ മാധ്യമ സെമിനാറും ക്ലാസുകളും നടത്താറുള്ള സിപിഎമ്മും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച് കഴിഞ്ഞു. സോഷ്യല്‍ മീഡിയ പ്രചണത്തിന് ക്ലാസുകള്‍ നല്‍കിയാണ് ഇടതുപാര്‍ട്ടിയുടെ പ്രവര്‍ത്തനം.

    Dont Miss: ലോക് സഭ തെരഞ്ഞെടുപ്പ് തീയതി: വ്യാജ പ്രചരണത്തിനെതിരെ കേസെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

    2025 ആകുന്നതോടെ വോട്ടര്‍മാരുടെ നല്ലൊരു ശതമാനവും ഓണ്‍ലൈന്‍ ഉപയോക്താക്കളാകുമെന്ന തിരിച്ചറിവാണ് പാര്‍ട്ടികളെ പുതിയ മേഖലയില്‍ ചുവടുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. നാട്ടിലില്ലാത്തവര്‍ക്കും സോഷ്യല്‍മീഡിയ വഴി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം എന്നതും ഇവര്‍ നേട്ടമായി കണക്കാക്കുന്നു.

    First published:

    Tags: Bjp, Congress, Cpm, Cyber world, Kerala, കോൺഗ്രസ്, സിപിഎം