കൊല്ലത്ത് ബസ് കാത്തുനിന്നവർക്ക് നേരെ നിയന്ത്രണംവിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്
കൊല്ലത്ത് ബസ് കാത്തുനിന്നവർക്കുനേരെ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കര പനവേലിയിലാണ് നാടിനെ നടുക്കിയ അപകടം. പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ടത്. മിനി ലോറിയും, ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.
ഇതും വായിക്കുക: 'എനിക്ക് അമ്മയില്ല കേട്ടോ, പ്ലേറ്റ് ചോദിച്ചതിന് ഉമ്മിയെന്റെ കരണത്തടിച്ചു' നാലാംക്ലാസുകാരി കുറിച്ച ഉള്ളുലയ്ക്കുന്ന വരികൾ
രാവിലെ 6.45 ഓടെയായിരുന്നു അപകടം. പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു.
ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ടു യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
August 07, 2025 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ബസ് കാത്തുനിന്നവർക്ക് നേരെ നിയന്ത്രണംവിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു