പത്തനംതിട്ടയിൽ കാണാതായ നാല് പെൺകുട്ടികളിൽ രണ്ടുപേരെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി

Last Updated:

ഓതറയിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്

പത്തനംതിട്ടയിൽ നിന്നും കാണാതായ നാല് സ്കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേരെ കണ്ടെത്തി. പത്തനംതിട്ട നഗരപരിധിയിലെ 2 സ്കുളുകളിൽ നിന്നും രണ്ട് പെൺകുട്ടികളേയും
ഓതറയിലെ ഒരു സ്കുളിൽ നിന്നും 2 പെൺകുട്ടികളേയുമാണ് കാണാതായത്. സ്കൂളിൽ നിന്നും കുട്ടികൾ വീട്ടിൽ എത്താത്തതിന് തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
ഓതറയിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ റെയിൽവേ സ്റ്റഷൻ പരിധിയിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഈ പെൺകുട്ടികളെ മുൻപും കാണാതായിട്ടുണ്ടന്നാണ് പൊലീസ് നൽകുന്ന വിവരം. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ കാണാതായ നാല് പെൺകുട്ടികളിൽ രണ്ടുപേരെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement