പന്തളം കുരമ്പാലയിൽ വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് പ്രദേശത്ത് സ്ഥാപിച്ച വൈദ്യത വേലിയിൽ തട്ടിയാണ് ഷോക്കേറ്റത്.
പത്തനംതിട്ട: പന്തളം കുരമ്പാലയിൽ വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. പന്നിക്കുവേണ്ടി വെച്ച വൈദ്യത വേലിയിൽ തട്ടിയാണ് ഷോക്കേറ്റത്.
ഇവർ ഇരുവരും ചേർന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാനാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. ഈ വൈദ്യുതി ലൈനിൽ നിന്ന് ഒരാൾക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയിലാണ് രണ്ടാമത്തെയാള്‍ക്കും ഷോക്കേറ്റത്. ഒരാൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാൾ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് പ്രദേശത്ത് വൈദ്യുത കമ്പി സ്ഥാപിച്ചത്.
advertisement
Also read-പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
അതേസമയം കഴിഞ്ഞ ദിവസം അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചിരുന്നു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. കാർ യാത്രികാരായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
August 06, 2024 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്തളം കുരമ്പാലയിൽ വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു