കണ്ണൂർ: ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also read-കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണി കുത്തിപരിക്കേൽപ്പിച്ച മുൻ എസ്ഐ ജോയി അന്തരിച്ചു
മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം പരിശോധന നടത്തിയെങ്കിലും വീട്ടിനുള്ളിൽനിന്ന് സ്ഫോടനം നടന്നതിന്റെ ലക്ഷണമില്ലെന്നും വീടിന്റെ പിറകുവശത്തുനിന്നാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.