advertisement

തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു

Last Updated:

വഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്.

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ‌ മരിച്ചു. വരവൂര്‍ സ്വദേശികളായ ശബരി(18), രാജേഷ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കതിന പൊട്ടിത്തെറിച്ചത്. വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു പൊട്ടിത്തെറി.
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇരുവരും മരിച്ചത്. നാല്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടു പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ശബരിയ്ക്കും രാജേഷിനും എഴുപതു ശതമാനം പൊള്ളലേറ്റിരുന്നു. വഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്.
നട്ടുച്ചയ്ക്കുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ നാലു പേരേയും നാട്ടുകാരാണ് അന്ന് ആശുപത്രിയില്‍ എത്തിച്ചത്. കതിന നിറയ്ക്കുന്ന തൊഴിലാളികളായിരുന്നു നാലു പേരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement