ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് പള്ളി തളിയകുളത്തിൽ പന്ത്രണ്ടുകാരൻ മുങ്ങി മരിച്ചു. പാലയൂര്‍ എടക്കളത്തൂര്‍ വീട്ടില്‍ ഷൈബന്‍ – ജസീല ദമ്പതികളുടെ മകന്‍ ഹര്‍ഷ് നിഹാര്‍ (12) ആണ് മരിച്ചത്.
പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് സംശയം. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ഗുരുവായൂര്‍ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥിയെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.