തിരുവനന്തപുരം സൗത്തിൽ നിന്നും നോർത്തിൽ നിന്നും സെൻട്രൽ വരെ എത്ര ദൂരം? റെയിൽവേ സ്റ്റേഷനുകൾ പേര് മാറുമ്പോൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
നേമം റെയിൽവേ സ്റ്റേഷന്റെ ഇനി തിരുവനന്തപുരം സൗത്ത് എന്നും, കൊച്ചുവേളി- തിരുവനന്തപുരം നോർത്തെന്നും പേര്മാറും
തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. നേമം റെയിൽവേ സ്റ്റേഷന്റെ ഇനി തിരുവനന്തപുരം സൗത്ത് എന്നും, കൊച്ചുവേളി തിരുവനന്തപുരം നോർത്തെന്നും പേര്മാറും. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം. നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് 9 കിലോമീറ്റർ ദൂരമാണ് ഉള്ളത്. സ്റ്റേഷനുകളുടെ പേരു മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഈ മാസം ഒന്നിന് സംസ്ഥാനത്തിനു കത്തയച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനമായത്.തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
advertisement
തിരുവനന്തപുരത്തേക്കു ടിക്കറ്റെടുക്കുന്ന യാത്രക്കാർക്കു തിരുവനന്തപുരത്തേക്കു നേരിട്ടുള്ള ട്രെയിൻ കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്നതായിരുന്നു പതിവ്. പലർക്കും കൊച്ചുവേളി എന്നൊരു സ്റ്റേഷനുണ്ടെന്നും അതു തിരുവനന്തപുരത്തിന് തൊട്ടടുത്താണെന്നും അറിയില്ല. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സ്റ്റേഷനുകൾ നവീകരിക്കുന്നതോടെ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും. വരുമാനവും വർധിക്കും. ഈ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ യാത്രക്കാർക്ക് അത് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 31, 2023 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം സൗത്തിൽ നിന്നും നോർത്തിൽ നിന്നും സെൻട്രൽ വരെ എത്ര ദൂരം? റെയിൽവേ സ്റ്റേഷനുകൾ പേര് മാറുമ്പോൾ