advertisement

ഫുട്ബോൾ എടുക്കാൻ ഭാരതപ്പുഴയിലേക്ക് ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Last Updated:

കുട്ടികളുടെ നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാൻ എത്തിയ ആളാണ് കരയിലേക്ക് എത്തിച്ചത്

മലപ്പുറം: ഫുട്ബോൾ കളിക്കിടെ ബോൾ എടുക്കാൻ ഭാരതപ്പുഴയിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് പ്രബോധിനി സ്വദേശികളായ ആയുര്‍രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം എം.ഇ.എസ്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആയുര്‍രാജ്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിന്റെ പിറകുവശത്തുള്ള കടവില്‍ ഫുട്ബോൾ കളിക്കുന്നതിനിടയിലായിരുന്നു അപകടം. നദിയിലേക്ക് വീണ പന്തെടുക്കുന്നതിനിടെ മുങ്ങുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാൻ എത്തിയ ആളാണ് കരയിലേക്ക് എത്തിച്ചത്.
തുടർന്ന് കുറ്റിപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫുട്ബോൾ എടുക്കാൻ ഭാരതപ്പുഴയിലേക്ക് ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement