അതിരപ്പിളളിയില്‍ വീണ്ടും കാട്ടാന ആക്രമണം; രണ്ട് മരണം
- Published by:Sarika N
- news18-malayalam
Last Updated:
രണ്ടുദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
തൃശൂർ: അതിരപ്പിളളിയില്‍ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി വനത്തിലേക്ക് പോയതാണ്. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്. താല്‍ക്കാലികമായി ഒരു ഷെഡ് പണിത് അവിടെ വിശ്രമിക്കുകയായിരുന്നു. കാട്ടാന വന്നപ്പോള്‍ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തി നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ രണ്ടുപേരെയും കണ്ടെത്തിയത് എന്നാണ് പ്രാഥമിക വിവരം. പുഴയില്‍ നിന്നാണ് അംബികയുടെ മൃതദേഹം കിട്ടിയത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പൊലീസും ഉള്‍പ്പടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സിസിഎഫിനോട് നിര്‍ദേശിച്ചു വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഉന്നതിയിലെ 20 വയസുകാരന്‍ സെബാസ്റ്റ്യന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
April 15, 2025 10:09 AM IST