കൊച്ചി: കൊടി തോരണം കഴുത്തില്‍ കുടുങ്ങി ഇരുചക്ര യാത്രക്കാരന് വീണ്ടും പരിക്ക്. കൊച്ചി താലൂക്ക് ഓഫീസിലെ ജീവനക്കാരനായ സിബുവിനാണ് പരിക്കേറ്റത്. കൊച്ചിൻ കാർണിവലിന്റെ ഭാഗമായി കെട്ടിയ തോരണമാണ് കഴുത്തില്‍ കുടുങ്ങിയത്.
തുണികൊണ്ടുള്ള തോരണമാണ് കുടുങ്ങിയത്. അമിത വേഗതയിലല്ലാത്തതിനാലും വണ്ടി നിര്‍ത്താൻ കഴിഞ്ഞതിനാലുമാണ് വലിയ അപകടം ഒഴിവായത്. കഴിഞ്ഞ അഞ്ചാം തീയ്യതിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
Also Read- കൊച്ചിയില്‍ 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി: വിവിധ ഹോട്ടലുകളിലേക്ക് ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചത്
കഴുത്ത് മുറിഞ്ഞ് പരിക്കേറ്റ സിബു ആശുപത്തിയില്‍ ചികിത്സതേടി. മുറിവ് ഉണങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് അപകടകാരണം തോരണം കഴുത്തില്‍ കുടുങ്ങിയതാണെന്ന് സിബു വീട്ടുകാരോടും സുഹ്യത്തുക്കളോടും പറഞ്ഞത്.
തോരണം കഴുത്തിൽ ചുറ്റി വീട്ടമ്മയുടെ കഴുത്തിനും നേരത്തെ മുറിവേറ്റിരുന്നു. പിന്നാലെയാണ് സിബുവിനും പരിക്കേറ്റത്. കഴിഞ്ഞ ദിവസം കളമശ്ശേരി തേവക്കൽ മണലിമുക്ക് റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു. തേവയ്ക്കൽ അപ്പക്കുടത്ത് ശ്രീനിക്കാണ് പരിക്കേറ്റത്. മകനൊപ്പം പോകുമ്പോൾ കേബിൾ കഴുത്തിലും മുഖത്തും കുരുങ്ങുകയായിരുന്നു. കേബിൾ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകർന്ന് താഴെ വീഴുകയും ചെയ്തു.
അടുത്തിടെ തൃശ്ശൂരിൽ അഭിഭാഷകയ്ക്ക് തോരണം കുടുങ്ങി പരിക്കേറ്റ സംഭവത്തിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.