രണ്ട് സ്കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിച്ച് രണ്ടു യുവതികൾ മരിച്ച കാർ ഓടിച്ച 24 കാരനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്

Last Updated:

മഴയത്ത് അമിത വേഗതയിലാണ് കാറ് സഞ്ചരിച്ചിരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

News18
News18
നിയന്ത്രണം വിട്ട കാര്‍ രണ്ട് സ്കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവതികൾ മരിച്ചു. പാലാ കൊട്ടാരമറ്റം സ്വദേശിനി ധന്യ സന്തോഷ് (38), അന്തിനാട് അല്ലപ്പാറ പാലക്കുഴിക്കുന്നേൽ സ്വദേശിനി ജോമോൾ സുനിൽ (35) എന്നിവരാണ് മരിച്ചത്.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോമോളുടെ മകളും പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ അന്നമോളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുണ്ടാങ്കൽ ഭാഗത്ത് രാവിലെ 09.00 മണിക്കായിരുന്നു അപകടം.
രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും ഇടയാക്കിയ വാഹനം ഓടിച്ച ഇടുക്കി നെടുംകണ്ടം ചെറുവിള വീട്ടിൽ ത്രിജി എന്നയാളുടെ മകൻ ചന്ദൂസ് (24) എന്നയാളെ അറസ്റ്റ് ചെയ്തു.
അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
advertisement
പാലായിൽ നിന്ന് കടനാട്ടേക്ക് പോകുകയായിരുന്ന കാർ എതിർദിശയിൽനിന്ന് വന്ന യുവതികൾ സഞ്ചരിച്ച വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മഴയത്ത് അമിത വേഗതയിലാണ് കാറ് സഞ്ചരിച്ചിരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നത് ടിടിഇ വിദ്യാർത്ഥികളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് സ്കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിച്ച് രണ്ടു യുവതികൾ മരിച്ച കാർ ഓടിച്ച 24 കാരനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement