കതിരൂർ മനോജ് വധക്കേസ്: പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ UAPA നിലനിൽക്കും; അപ്പീൽ തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
പി. ജയരാജനടക്കം സിപിഎം പ്രവർത്തകരായ 25 പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപെടുത്തിയ കേസിൽ യുഎപിഎ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു. പി. ജയരാജനടക്കം സിപിഎം പ്രവർത്തകരായ 25 പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
കതിരൂർ മനോജ് വധ കേസിൽ യുഎപിഎ ചുമത്തിയതിനെതിരായ ഹർജികൾ സിംഗിൾബെഞ്ച് തള്ളിയതിനെതിരെയാണ് പി. ജയരാജൻ അടക്കമുള്ള പ്രതികൾ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാറിന്റെ അനുമതി വേണമെന്നും അതില്ലാതെ കേന്ദ്ര സർക്കാറാണ് അനുമതി നൽകിയിരിക്കുന്നതെന്നുമുള്ള വാദം അംഗീകരിക്കാതെയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയതെന്ന് ചൂണ്ടികാട്ടിയായിരുന്നു അപ്പീൽ.
advertisement
ഇക്കാര്യം വിചാരണ വേളയിൽ പരിശോധിച്ചാല്‍ മതിയെന്ന സിംഗിൾബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇത് വസ്തുതകൾ മനസിലാക്കാതെയാണ്. അന്വേഷണ ഏജന്‍സിയായ സിബിഐ കേന്ദ്രസര്‍ക്കാറിന് കീഴിലായതിനാല്‍ കേന്ദ്രത്തിന്റെ അനുമതി മതിയെന്നാണ് മാര്‍ച്ച് 15ന് സിംഗിള്‍ബെഞ്ച് വിധിച്ചത്.
കൊലപാതകം നടന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഭൂമിശാസ്ത്രപരമായ അധികാര പരിധിയിലായതിനാല്‍ അനുമതി നല്‍കേണ്ടത് സംസ്ഥാനസര്‍ക്കാറാണ്. യുഎപിഎ കുറ്റം ചുമത്തിയതിനാൽ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന കേസിലെ 15 പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. കേസിന്റെ വിചാരണ വൈകുകയാണെന്നും സിംഗിൾബെഞ്ച് ഉത്തരവും യുഎപിഎ ചുമത്തിയ നടപടിയും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ സിംഗിൾ ബഞ്ച് നിരീക്ഷണം ശരിവച്ച് അപ്പീൽ സിവിഷൻ ബഞ്ച് തള്ളുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2021 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കതിരൂർ മനോജ് വധക്കേസ്: പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ UAPA നിലനിൽക്കും; അപ്പീൽ തള്ളി