ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലം ബിജെപി കാര്യകർത്താക്കളുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിലെത്തും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്‌ക്ക് നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30 ഓടെ ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സാമാധി സ്ഥലത്ത് പുഷ്‌പാർച്ചന നടത്തും.
മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലം ബിജെപി കാര്യകർത്താക്കളുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. വരുന്ന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മാർഗരേഖ നേതാക്കന്മാരുമായി ചർച്ച ചെയ്യും.
അതിനുശേഷം വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30ന് നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. യോഗത്തിൽ ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
advertisement
Also Read- ബ്രഹ്മപുരം: വിദഗ്ധ സംഘത്തെ അയക്കണം; കേന്ദ്ര പരിസ്ഥിതി മന്ത്രിയ്ക്ക് കെ. സുരേന്ദ്രൻ കത്തയച്ചു
പൊതുയോഗത്തിന് ശേഷം റോഡ് മാർഗം നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ ഇന്നുതന്നെ ഡൽഹിയിലേക്ക് മടങ്ങിപ്പോകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
March 12, 2023 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ