'ദില്ലിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്; അവരുടെ ഉദ്ദേശ്യം ശരിയല്ല';സ്മൃതി ഇറാനി
- Published by:Sarika KP
- news18-malayalam
Last Updated:
കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തിയത്.
വയനാട്: വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വൻ സ്വീകരണം നൽകി പ്രവര്‍ത്തകർ. വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തിയത്. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ സ്മൃതി ഇറാനിയെ വരവേറ്റത്.
രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദില്ലിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്.എന്താണിത്?അവരുടെ ഉദ്ദേശ്യം ശരിയല്ല.രാഹുലിന്‍റെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ?രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ?ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവര്‍ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
April 04, 2024 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദില്ലിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്; അവരുടെ ഉദ്ദേശ്യം ശരിയല്ല';സ്മൃതി ഇറാനി


