'ഹോട്ടലുകൾക്കും തട്ടുകടകൾക്കും തണലേകും; കേരളത്തിലെ വാണിജ്യ പാചകവാതക വിതരണത്തിൽ വർധനവ് വരുത്തി:' മന്ത്രി സുരേഷ് ഗോപി
- Published by:Rajesh V
- news18-malayalam
Last Updated:
ഹോട്ടലുകൾ, ദാബകൾ, വ്യവസായശാലകളിലെ കാന്റീനുകൾ, പാൽ/ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള 5 കിലോ എഫ് ടി എൽ സിലിണ്ടറുകൾ എന്നിവയ്ക്കായിരിക്കും ഈ 20% അധിക വിഹിതത്തിൽ മുൻഗണന ലഭിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ പാചകവാതക വിതരണത്തിൽ സുപ്രധാനമായ വർധനവ് വരുത്തിക്കൊണ്ട് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുൻപ് പ്രഖ്യാപിച്ച 30% വിഹിതത്തിന് പുറമെ, മാർച്ച് 23 മുതൽ 20% കൂടി അധികമായി അനുവദിച്ചതോടെ മൊത്തം വിഹിതം ഇപ്പോൾ 50% ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകൾ, തട്ടുകടകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്ക് ഈ തീരുമാനം വലിയ തണലാകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ഹോട്ടലുകൾ, ദാബകൾ, വ്യവസായശാലകളിലെ കാന്റീനുകൾ, പാൽ/ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള 5 കിലോ എഫ് ടി എൽ സിലിണ്ടറുകൾ എന്നിവയ്ക്കായിരിക്കും ഈ 20% അധിക വിഹിതത്തിൽ മുൻഗണന ലഭിക്കുക. വാണിജ്യ/വ്യവസായ ആവശ്യങ്ങൾക്കായി എൽപിജി ഉപയോഗിക്കുന്നവർ ഒഎംസികളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
advertisement
50% വിഹിതത്തിന് അർഹരാകാൻ ഉപഭോക്താക്കൾ അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസികളിൽ പി എൻ ജി കണക്ഷനായി അപേക്ഷിക്കുകയും അത് സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും വേണമെന്നും കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
Summary: Union Minister Suresh Gopi has announced a significant increase in the allocation of commercial LPG for Kerala, following a new directive from the Ministry of Petroleum and Natural Gas. Building on a previously announced 30% quota, an additional 20% has been sanctioned effective from March 23, bringing the total allocation to 50%. This decision is expected to provide massive relief to hotels, street food stalls (thattukadas), community kitchens, and small-scale food processing units.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 24, 2026 9:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹോട്ടലുകൾക്കും തട്ടുകടകൾക്കും തണലേകും; കേരളത്തിലെ വാണിജ്യ പാചകവാതക വിതരണത്തിൽ വർധനവ് വരുത്തി:' മന്ത്രി സുരേഷ് ഗോപി









