വടകരയിലെ മാക്രിയുടെ മൂക്കിന് താഴെ 95.34 കോടിയുടെ പദ്ധതി; തോണ്ടാൻ നിന്നാൽ മാന്തിപ്പൊളിച്ചു കളയും: സുരേഷ് ഗോപി

Last Updated:

'അവർക്ക് ഞാൻ കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതി. ആ മാക്രിയുടെ മൂക്കിനു താഴെയാണ് കൊടുത്തിരിക്കുന്നത്'

സുരേഷ് ഗോപി
സുരേഷ് ഗോപി
സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ. ദിവാകരനെതിരെ പരോക്ഷമായി 'മാക്രി' പരാമർശവുമായി കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി. വടകരയിലെ ചർച്ചയ്ക്കിടയിൽ സുരേഷ് ഗോപി എം.പി. ഒന്നും ചെയ്യുന്നില്ലെന്നും, ബി.ജെ.പിയെ സുരേഷ് ഗോപി തന്നെ തോൽപ്പിക്കുമെന്നും പി.കെ. ദിവാകരൻ വിമർശിച്ചിരുന്നു.
"വടകരയിൽ ഉരാളുങ്കൽ സൊസൈറ്റി... അത് ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ... പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. അവർക്ക് ഞാൻ കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതി. ആ മാക്രിയുടെ മൂക്കിനു താഴെയാണ് കൊടുത്തിരിക്കുന്നത്. അയാൾക്ക് എന്താണ് ഇതിൽകൂടുതൽ അറിയേണ്ടത്. തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വരരുത്. ഞാൻ മാന്തി പൊളിച്ചു കളയും. അത്രേയുള്ളൂ," എന്ന് സുരേഷ് ഗോപി.
"കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചു. ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയിൽ ചെയ്തിട്ടുണ്ട്. തൃശൂരിന് ഫൊറൻസിക് ലാബും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ട്രെയ്നിങ് കോളജും അനുവദിച്ചു. 8 ഏക്കർ സംസ്ഥാന സർക്കാർ നൽകണം. തിരുവനന്തപുരത്തേ നൽകൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്,’’ അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് വടകരയ്ക്കടുത്തെ ഇരിങ്ങലിലുള്ള സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, ഗ്ലോബൽ ഗേറ്റ്‌വേ ടു മലബാറിന്റെ കൾച്ചറൽ ക്രൂസിബിൾ പദ്ധതിയുടെ ഭാഗമായി നവീകരണം ആരംഭിച്ചിരുന്നു. പൂർണമായും കേന്ദ്രസർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണിത്. 95.34 കോടി ഇതിനകം അനുവദിച്ചിട്ടുള്ള പദ്ധതി, ആഗോള നിലവാരത്തിൽ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർദ്ദിഷ്ട പദ്ധതി സർഗാലയ-ബേപ്പൂർ ടൂറിസം സർക്യൂട്ടിന്റെ ഭാഗവുമാണ്.
Summary: CPM Kozhikode District Committee Member P.K. Divakaran has been indirectly accused of a remark made by Union Minister and Thrissur MP Suresh Gopi. During the discussion in Vadakara, P.K. Divakaran had criticised Suresh Gopi MP for not doing anything and that Suresh Gopi himself would defeat BJP. The reaction has come after that
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടകരയിലെ മാക്രിയുടെ മൂക്കിന് താഴെ 95.34 കോടിയുടെ പദ്ധതി; തോണ്ടാൻ നിന്നാൽ മാന്തിപ്പൊളിച്ചു കളയും: സുരേഷ് ഗോപി
Next Article
advertisement
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement