ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തള്ളി: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് വി മുരളീധരന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്‌ഐആറുകളും റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്‌ഐആറുകളും റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം ഹൈക്കോടതി തള്ളിക്കളഞ്ഞെന്ന് പറഞ്ഞു. ഹൈക്കോടതി വിധിക്കു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും നിര്‍ബന്ധിച്ചെന്ന ആരോപണത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ വിചാരണ കോടതിക്ക് കൈമാറാനും കോടതി നര്‍ദേശിച്ചു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.
advertisement
സ്വര്‍ണക്കടത്തു കേസ് ഉന്നത വ്യക്തികളിലേക്ക് തിരിയുമെന്ന് കണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ പി രാധകൃഷ്ണന്‍ ആരോപിച്ചു. ഒരു ഏജന്‍സിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഇഡി സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും സ്വര്‍ണക്കള്ള കടത്തും ഉള്‍പ്പെടെയുള്ളവ നടത്തുകയും അന്വേഷണം നടക്കുമ്പോള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞുകൊണ്ട് ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പൂര്‍ണമായും കോടതി തള്ളിക്കഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു. സിപിഎമ്മും പിണറായി വിജയനും ഇതില്‍ നിന്നെങ്കിലും പാഠം ഉള്‍ക്കൊള്ളണമെന്നും സ്വര്‍ണക്കള്ളക്കടത്തിന്റെ പേരിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മരളീധരന്‍ പറഞ്ഞു.
advertisement
അതേസമയം വി മുരളീധരന്റെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘന പ്രസ്താവന കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ പരാമര്‍ശത്തിനും അദ്ദേഹം മറപടി പറഞ്ഞു. മന്ത്രി ഐസിഎംആറിന്റെ ഗൈഡ് ലൈന്‍സ് വായിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നാലാം തീയതി രോഗബാധയുണ്ടെന്ന കാര്യം ആരോഗ്യ മന്ത്രി മനസ്സിലാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 16, 2021 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തള്ളി: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് വി മുരളീധരന്‍









