Unni Mukundan: മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
- Published by:ASHLI
- news18-malayalam
Last Updated:
ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി
കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 31, 2025 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Unni Mukundan: മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി