'വിപിനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പ്രമുഖ മലയാള നടി പറഞ്ഞു; തല്ലിയെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും'; ഉണ്ണി മുകുന്ദൻ

Last Updated:

സിനിമ മേഖലയിലെ പല സ്ത്രീകളും വിപിനെതിരെ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്

News18
News18
മുൻ മാനേജർ വിപിനെ മർദ്ദിച്ചിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ ഒരു പ്രമുഖയായ നടി വിപിനിൽ നിന്നും മോശം അനുഭവം ഉണ്ടായതായി തന്നെ വിളിച്ചു പറഞ്ഞിരുന്നു.
സിനിമ മേഖലയിലെ പല സ്ത്രീകളും വിപിനെതിരെ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ‌‌വിപിനെ താൻ മർദ്ധിച്ചിട്ടില്ലെന്നും ഉണ്ടെന്നു തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്നും ഉണ്ണി മുകുന്ദൻ.
ALSO READ: 'തർക്കത്തിനിടയിൽ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു; വിപിനെ മർദിച്ചിട്ടില്ല'; ഉണ്ണി മുകുന്ദൻ
വിപിൻകുമാറിന്റെ കണ്ണട താൻ വലിച്ചെറിഞ്ഞു എന്ന് പറയുന്നത് സത്യമാണ്. എന്നാൽ മർദ്ദിച്ചിട്ടില്ല. പരാതി പൂർണമായും നിഷേധിക്കുന്നു എന്നും ഉണ്ണി പറഞ്ഞു.
തന്റെ സുഹൃത്തായ ടോവിനോയെ പോലും പ്രശ്നത്തിൽ ഉൾപ്പെടുത്തുന്ന രീതിയിലേക്ക് വരെ എത്തിയത് കൊണ്ടാണ് വിശദീകരണം നൽകാമെന്ന് തീരുമാനിച്ചതെന്നും നടൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിപിനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പ്രമുഖ മലയാള നടി പറഞ്ഞു; തല്ലിയെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും'; ഉണ്ണി മുകുന്ദൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement