ഏഴു വയസുകാരന്റെ തുടയിൽ സൂചി; കായംകുളം താലൂക്ക് അശുപത്രി ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി

Last Updated:

സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയ സംഭവത്തിൽ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി. സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നഴ്സുമാർ, നഴ്‌സിങ്ങ് അസിറ്റന്റുമാർ എന്നിവർക്കാണ് നോട്ടീസ്. 12 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.
സംഭവദിവസം (ജൂലൈ19) അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ മുഴുവൻ ആളുകളുടെയും വിശദംശങ്ങൾ ആരോഗ്യ വകുപ്പ് തേടി. രോഗവിവരം, രോഗത്തിന് നൽകിയ മരുന്നുകൾ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഡിഎംഒയുടെയുടെ നിർദേശാനുസരണമാണ് നടപടി. ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കുട്ടിക്ക് 14 തുടർച്ചയായി HIV ,TB ടെസ്റ്റുകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം.
advertisement
ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡിൽ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു. കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറിയത്. ജൂലൈ 19ന് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയിൽ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി മാതാപിതാക്കൾ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുടയിൽ തുളച്ചുകയറിയത്. മറ്റൊരു രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് അലസമായി കട്ടിലിൽ ഉപേക്ഷിച്ചതാണ് പ്രശ്നമായത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏഴു വയസുകാരന്റെ തുടയിൽ സൂചി; കായംകുളം താലൂക്ക് അശുപത്രി ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement