V Muraleedharan വയനാട് ദുരന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച 'ഇന്ത്യ' മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചത്; വി മുരളീധരൻ

Last Updated:

ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നൽകാൻ നാല് മാസം വൈകി. സ‍ർക്കാർ ബോധപൂർവം നടപടി വൈകിച്ചുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി

വയനാട് ദുരന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച 'ഇന്ത്യ' മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താലിൻ്റെ സാധുതയെ കോടതി വിമർശിച്ചിരിക്കുന്നുവെന്നും കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും വി മുരളീധരൻ .
വയനാട് ദുരന്തത്തിൽ 260 കോടി രൂപയാണ് ആദ്യ മെമ്മോറാണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 290 കോടി രൂപ നൽകി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നൽകാൻ വൈകിയെന്നും ഇത് പ്രിയങ്കക്ക് വയനാട്ടിൽ ജയിക്കാൻ കളമൊരുക്കുന്നത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
സ‍ർക്കാർ ബോധപൂർവം നടപടി വൈകിച്ചുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ഉണ്ടെങ്കിൽ അത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്നും, വഖഫ് ഭേദഗതി ഇനിയെങ്കിലും ഇന്ത്യ മുന്നണി അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
V Muraleedharan വയനാട് ദുരന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച 'ഇന്ത്യ' മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചത്; വി മുരളീധരൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement