കോട്ടയം: മൂർഖൻ (Cobra) പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് (Vava Suresh) ഗുരുതരാവസ്ഥയിൽ. കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാവ സുരേഷിന്‍റെ കാലിലാണ് കടിയേറ്റത്. ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. മന്ത്രി വി എൻ വാസവൻ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയിൽ. #Cobra #snake pic.twitter.com/y2rM3din2t
— News18 Kerala (@News18Kerala) January 31, 2022
പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്‍റെ കാലിൽ കടിച്ചത്. വലത് കാലിന്‍റെ തുടയിലാണ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്പിന്‍റെ പിടി വിടുകയും ചെയ്തു. പാമ്പ് ആൾക്കൂട്ടത്തിലേക്ക് ഇഴയാൻ തുടങ്ങി. ഇതോടെ കൂടി നിന്ന ആളുകൾ ചിതറിയോടി. ചിലർ തള്ളി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയി; നറുക്കെടുപ്പിൽ കാർ ലഭിച്ചു; സമ്മാനം അയൽവീട്ടുകാരനുമായി പങ്കിട്ട് യുവതി
ടെക്സ്റ്റൈൽസിലെ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച കാർ അയൽക്കാരനുമായി പങ്കിട്ട് യുവതി. മലപ്പുറം (Malappuram) ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി കാടശേരി അഞ്ജുവിനാണ് കാർ സമ്മാനമായി ലഭിച്ചത്. ചെമ്മാടുള്ള മാനസ ടെക്സ്റ്റൈൽസിൽനിന്നാണ് അഞ്ജുവിന് മാരുതി (Maruti Suzuki Car) ബലേനോ കാർ ലഭിച്ചത്. അയൽവാസി സിനീഷ് എന്നയാളുടെ വിവാഹനിശ്ചയത്തിനുള്ള വസ്ത്രം വാങ്ങാൻ പോയപ്പോഴായിരുന്നു നറുക്കെടുപ്പ് കൂപ്പണിൽ അഞ്ജു പേര് എഴുതിയിട്ടത്. ഏതായാലും സമ്മാനമായി ലഭിച്ച കാർ അഞ്ജു, സിനീഷുമായി പങ്കിട്ടിരിക്കുകയാണ് അതിന് ഒരു കാരണവുമുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 22നാണ് സിനീഷിന്‍റെ വിവാഹനിശ്ചയത്തിന് വസ്ത്രം വാങ്ങാൻ അയൽക്കാരിയായ അഞ്ജു ഒപ്പം പോയത്. വസ്ത്രം എടുത്തതിന് ശേഷം നറുക്കെടുപ്പിന്‍റെ ഭാഗമായ ലഭിച്ച കൂപ്പണുകളിൽ എല്ലാവരുടെയും പേര് എഴുതി ഇടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ അഞ്ജുവിന് കാർ സമ്മാനമായി ലഭിച്ചത്. വസ്ത്രം വാങ്ങിയ സിനീഷിനുമായി കാർ പങ്കിടാമെന്ന കാര്യം അഞ്ജു തന്നെയാണ് മുന്നോട്ടുവെച്ചത്. ആദ്യം സിനീഷ് ഇത് നിരസിച്ചെങ്കിലും അഞ്ജുവിന് നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പിൽ വിജയിച്ചവരുടെ സമ്മാനങ്ങൾ വിതരണം ചെയ്തത്. സമ്മാനമായി ലഭിച്ച മാരുതി ബെലേനോ കാർ വാങ്ങാനായി അഞ്ജുവിന്‍റെ സഹോദരൻ അഖിലും സിനീഷുമാണ് എത്തിയത്. പരപ്പനങ്ങാടി നഗരസഭാ കൌൺസിലർ സി ജയദേവൻ, മാനസ ടെക്സ്റ്റൈൽസ് എം.ഡി സാഹിർ കുന്നുമ്മൽ, സിഇഒ യൂനുസ് പള്ളിയാളി എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cobra, Kottayam, Kottayam news, Snake