സർക്കാരിന്റെ പാനൽ തള്ളി വിസി നിയമനം; ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നെന്ന് മന്ത്രി പി രാജീവ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
തീരുമാനം സർക്കാരും ഗവർണറും തമ്മിൽ ചർച്ച നടത്തണമെന്ന സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നും മന്ത്രി
താത്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാർ നിർദേശിച്ച പാനൽ തള്ളിയിൽ പ്രതികരണമുമായി മന്ത്രി പി രാജീവ്. സർക്കാരിന്റെ പാനൽ തള്ളിയതിനേക്കാൾ ഗൗരവം സുപ്രീം കോടതി വിധിയെ ധിക്കരിച്ചതാണെന്നും ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. താൽകാലികമായോ സ്ഥിരമായോ ആളുകളെ വയ്ക്കാൻ കൃത്യമായ മാനദണ്ഡം കോടതി പറഞ്ഞിട്ടുണ്ട്. നിലവിലെ തീരുമാനം സർക്കാരും ഗവർണറും തമ്മിൽ ചർച്ച നടത്തണമെന്ന സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നും വിധിയെ ചാൻസലർ കൂടിയായ ഗവർണർ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പ്രശ്ന പരിഹാരത്തിന് ഗവർണറോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത് സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ടാണ്. ഒരാളും ധൈര്യപ്പെടാത്ത കാര്യമാണ് ഗവർണർ ചെയ്യുന്നതെന്നും ഭരണഘടനാ പദവിയിലിരുന്ന് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണിതെന്നും മന്ത്രി വ്യക്തമാക്കി.
വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്കാലിക വി സിമാരെ പുനര്‍നിയമിച്ച് ഗവര്‍ണറുടെ ഉത്തരവിറങ്ങി. ഡോ. സിസ തോമസ്, ഡോ. കെ ശിവപ്രസാദ് എന്നിവര്‍ക്കാണ് വീണ്ടും ചുമതല നൽകിയുള്ള ഉത്തരവ് രാജ്ഭവന്‍ ഇറക്കിയത്. താൽകാലിക വി സിമാരുടെ നിയമനം സർക്കാർ പാനലിൽ നിന്നാകണമെന്ന സുപ്രീംകോടതി നിർദേശമാണ് മറികടന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 01, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന്റെ പാനൽ തള്ളി വിസി നിയമനം; ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നെന്ന് മന്ത്രി പി രാജീവ്