മുഖ്യമന്ത്രിക്കെതിരായ 'അവൻ' പരാമര്‍ശത്തിൽ സുധാകരനെ തള്ളി സതീശൻ; 'വാക്കുകള്‍ ബഹുമാനത്തോടെ ഉപയോഗിക്കണം'

Last Updated:

ഡി.സി.സി. ഓഫീസിൽനിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരായ 'അവൻ' പരാമര്‍ശത്തിൽ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വാക്കുകൾ ബഹുമാനത്തോടെ ഉപയോ​ഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മന്ത്രി കെ.എൻ.ബാല​ഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി. അതേസമയം യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ 'വിവരദോഷി' പരാമർശത്തില്‍ മുഖ്യമന്ത്രിയെ വിമർശിച്ചും സതീശൻ രംഗത്ത് എത്തി.
'കേരളത്തിലെ മുഖ്യമന്ത്രി പലതവണയായി ചില വാക്കുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. അത് ഞാൻ സഭയിൽ പറയില്ല. ഞാൻ സംസാരിക്കുന്ന ഒരു വാക്കുപോലും സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യപ്പെടരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. ഇടതുപക്ഷസഹയാത്രികനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നുവിളിച്ചത്. ഈ പരമാമർശത്തിനുശേഷം മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാവം മുഹമ്മദ് റിയാസിനെ അല്ലാതെ വേറെ ആരേയും കണ്ടില്ല. വിവരദോഷി എന്ന് വിളിച്ചത് ശരിയാണെന്ന് എംഎൽഎമാരോ മന്ത്രിമാരോ പറഞ്ഞില്ല. റിയാസെങ്കിലും ഉണ്ടായിരുന്നത് ഭാ​ഗ്യം. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചും ബഹുമാനത്തോടേയും പറയുന്നതാണ് എല്ലാവർക്കും നല്ലത്', സതീശൻ കൂട്ടിച്ചേർത്തു.
advertisement
ഡി.സി.സി. ഓഫീസിൽനിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിവാദ പരാമർശം. 'ആണത്തമുണ്ടോ പിണറായി വിജയന് പറയാൻ. അവൻ വെട്ടിക്കൊന്ന ആളെത്രയാ? അവൻ വെടിവെച്ചുകൊന്ന ആളെത്രയാ? അവൻ ബോംബെറിഞ്ഞുകൊന്ന ആളെത്രയാ? പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയൻ? എത്രയാളുകളെ കൊന്നു? കെ. സുധാകരന് ആ റെക്കോർഡില്ല. കോൺഗ്രസുകാരന്റെ ബോംബേറിൽ ആരും മരിച്ചിട്ടില്ല', എന്നായിരുന്നു സുധാകരന്റെ വിമർശനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിക്കെതിരായ 'അവൻ' പരാമര്‍ശത്തിൽ സുധാകരനെ തള്ളി സതീശൻ; 'വാക്കുകള്‍ ബഹുമാനത്തോടെ ഉപയോഗിക്കണം'
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement