ബിജെപിയെ സ്വാഗതം ചെയ്ത തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികം: വിഡി സതീശൻ

Last Updated:

രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും വിഡി സതീശൻ

കൊച്ചി: റബർ വില ഉയർത്തിയാൽ ബിജെപി ക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പരാമർശം വൈകാരിക പ്രകടനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രദേശത്തെ റബ്ബർ കർഷകരുടെ വികാരമാണ് പറഞ്ഞത്. അതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ലെന്നും സതീശൻ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read- ‘ബിജെപിയുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമില്ല; ആർക്കും ഓഫറുമായി മുന്നോട്ട് വരാം’; തലശ്ശേരി ആർച്ച് ബിഷപ്പ്
റബർവില 300 രൂപയാക്കിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലാ എന്ന വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നുമായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. ഇന്നലെ നടത്തിയ പ്രസംഗം രാഷ്ട്രീയ ചർച്ചയായ ശേഷവും ആർച്ച് ബിഷപ്പ് നിലപാട് ആവർത്തിച്ചു. റബർ വിലയിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും മാർ ജോസഫ് പാംപ്ലാനി വിമർശിക്കുകയും ചെയ്തു.
advertisement
Also Read- ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ; ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ
ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണെന്നും കർഷക പ്രതിനിധികളുമായി ചർച്ച നടത്തുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിയെ സ്വാഗതം ചെയ്ത തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികം: വിഡി സതീശൻ
Next Article
advertisement
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
  • ശബരിമല സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഹൈക്കോടതി ശക്തിപ്പെടുത്തിയതായി റിപ്പോർട്ട്

  • വിഎസ്എസ്‌സി ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധന നടത്താനും നിർദേശം

  • കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയെന്നും കോടതി

View All
advertisement