തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തെഴുതിയ വിഷയത്തില്‍ കൂടുതൽ പ്രതികരണവുമായി നേതാക്കൾ. ശശി തരൂര്‍ എം.പിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍ രംഗത്ത് വന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ് ഒന്നിച്ച് നില്‍ക്കുമെന്നും കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ശശി തരൂർ നമ്മുടെ ശത്രുവല്ലെന്നും ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണെന്നും സതീശൻ പറഞ്ഞു.
You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ്; 2097 പേർ രോഗമുക്തി നേടി [NEWS] 'സാഹചര്യങ്ങള് മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്ലിയുടെ വര്ക്ക്ഔട്ട് വീഡിയോ [NEWS]
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തിൽ ഒപ്പിട്ട ശശി തരൂരും പി.ജെ.കുരിയനും ആ തീരുമാനത്തിന്റെ കൂടെ നിൽക്കും.
കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ...
Posted by V D Satheesan on Friday, August 28, 2020
ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എം.പി. നമ്മുടെ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.