ഇന്റർഫേസ് /വാർത്ത /Kerala / Thrissur Pooram | സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറും; കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയെ ചൊല്ലി വിവാദം

Thrissur Pooram | സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറും; കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയെ ചൊല്ലി വിവാദം

പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

  • Share this:

തൃശ്ശൂർ: പൂരത്തിനായി (Thrissur Pooram )പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുടയെ ചൊല്ലി വിവാദം. കുടമാറ്റത്തിനായി തയ്യാറാക്കിയ സ്വാതന്ത്ര്യസമര നേതാക്കളുടേയും നവോത്ഥാന നായകരുടേയും ചിത്രങ്ങൾക്കൊപ്പമാണ് വി.ഡി സവർക്കറും (vd savarkar)ഇടംപിടിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

കുട പുറത്തിറക്കിയതിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, എഐഎസ്എഫും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ നടക്കുകയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിൽ ഉൾപ്പെടുത്തിയതെന്നാണ് പാറമേക്കാവിന്റെ വിശദീകരണം. വിവാദത്തെ തുടർന്ന് ചമയപ്രദർശനത്തിൽ നിന്ന് കുട ഒഴിവാക്കി.

Also Read-Thrissur Pooram | തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നഗരത്തിൽ ഗതാ​ഗത നിയന്ത്രണം

തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിലൂടെ സംഘപരിവാർ അജണ്ട തുടങ്ങിവയ്ക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രമോദ് ചൂരങ്ങാട് ആരോപിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സവര്‍കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെ ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലും വിമർശിച്ചു.

പ്രമോദ് ചൂരങ്ങാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വതന്ത്ര സമര പോരാട്ട നാളുകളിൽ ഹിന്ദു രാഷ്ട്രവാദി ആയിരുന്നവൻ ബ്രിടീഷുകാർക്ക് മാപ്പ് എഴുതി നൽകി ,ബ്രിടീഷ് സാമ്രാജ്യത്തോട് എന്നും വിധേയനാകും എന്നു പ്രഖ്യാപിച്ച് ജയിൽ മോചിതനായി ഗാന്ധി, നെഹ്റു തുടങ്ങിയവർ നയിച്ച സ്വാതന്തര്യ സമര പോരാട്ടങ്ങളിൽ പുറം തിരിഞ്ഞു നിന്ന സവർക്കറെ വെള്ളപൂശാൻ സ്വതന്ത്ര സമര പോരാളികൾ, സമൂഹിക പരിഷ്കർത്താക്കൾ എന്നിവർക്ക് ഒപ്പം ചിത്രം ആലേഖനം ചെയ്താൽ ഇന്നലെകളിലെ സത്യം സത്യമായി നിലനിൽക്കും എന്ന്‌ പറയുവാൻ ആഗ്രഹിക്കുന്നു.... 👢👢👢🤤🤤🤤

ഇന്നവർ പൂരത്തിന്റെ കുടമാറ്റകുടയിലൂടെ പരിവാർ അജണ്ട തുടങ്ങി വെക്കുന്നു....

#തൃശൂരിൽ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം.....

#ദേവസ്വം ഭാരവാഹികളുടെ ഇത്തരം നടപടികൾ അപലപനീയം ആണ്...

First published:

Tags: Thrissur pooram, Thrissur pooram ceremonies